കോഴിക്കോട് മെഡി. കോളജിൽ ഐസോലേഷൻ വാർഡ് തുടങ്ങും -ആരോഗ്യമന്ത്രി

കൊച്ചി: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ സ്ഥിരം ഐസോലേഷൻ വാർഡ് ഉണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. മറ്റു ഗവ.മെഡിക്കൽ കോളേജുകളിലും ഐസോലേഷൻ വാർഡ് ഉണ്ടാക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും രണ്ടാം ഘട്ടം വരികയാണെങ്കിൽ നേരിടാൻ മുൻകരുതൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ ഏകാന്ത പരിചരണ വാർഡ് സജീകരിക്കുമെന്ന് ശൈലജ ടീച്ചർ  കൂട്ടിച്ചേർത്തു. 

Tags:    
News Summary - Isolation Ward starts in medical College-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.