മഞ്ചേശ്വരം: പാവൂര്‍ കിദമ്പാടിയിലെ മരവ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ ആയിഷയെയും കാമുകന് മുഹമ്മദ് ഹനീഫയെയും കോടതി റിമാന്‍ഡ് ചെയ്ത ു.
മറ്റു പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഇസ്മായിലിനെ കൊലപ്പെടുത്താ ന് ആയിഷ 10,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയതായി െപാലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാമ ുകന് മുഹമ്മദ് ഹനീഫയാണ് (42) കൊലയുടെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇസ്മായിലിെൻറ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹനീഫ. ഇതേച്ചൊല്ലി ഇസ്മായില്‍ പലപ്രാവശ്യം തര്‍ക്കിക്കുകയും വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഒരു പ്രാവശ്യം ഹനീഫയെ ഇസ്മായില്‍ മര്‍ദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് ഇസ്മായിലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഹനീഫയുടെ സുഹൃത്തായ മഞ്ഞനാടി സ്വദേശിയോട് സംഭവം പറയുകയും മറ്റൊരു സുഹൃത്തിനെ കൂടി ഒപ്പംകൂട്ടി കൊലപാതകത്തില്‍ പങ്കാളിയാക്കുകയും ചെയ്തുവെന്നാണ് വിവരം. സംഭവദിവസം രാത്രി മൂന്നുപേരും കുറ്റിക്കാട്ടിലിരുന്ന് മദ്യപിക്കുകയും പിന്നീട് രാത്രി 12 മണിയോടെ ഹനീഫ, ആയിഷയെ ഫോണില്‍ വിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മഞ്ഞനാടി സ്വദേശിയും ഹനീഫയും വീടിനകത്ത് കയറി.
സുഹൃത്തിനെ വീട്ടുപരിസരം നിരീക്ഷിക്കാന്‍ ഏൽപിച്ചു. ഇരുവരും ചേര്‍ന്ന് ഇസ്മായിലിനെ കഴുത്തില്‍ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാവിലെ നാട്ടുകാരെ വിളിച്ചുവരുത്തി ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറയണമെന്ന് ആയിഷയോട് നിർദേശിച്ചാണ് സംഘം മടങ്ങിയത്.
ഹനീഫ ഗള്‍ഫില്‍ പോകുന്നതിനായി വിസ കൈവശപ്പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാര്‍ വിമാനത്താവളങ്ങളില്‍ വിവരം നല്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഹനീഫ കാസര്‍കോട്ടുള്ളതായി മനസ്സിലായത്. ഇവിടെവെച്ച് പിടികൂടുകയായിരുന്നു. ഗള്‍ഫിലേക്ക് കടക്കാന്‍ വേണ്ടിയാണ് കാസര്‍കോട്ടെത്തിയതെന്ന് ഹനീഫ പൊലീസിനോട് പറഞ്ഞു. മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.