തൃക്കരിപ്പൂർ: ഐ.എസിലേക്ക് കേരളത്തിൽനിന്ന് യുവതീയുവാക്കളെ കടത്തുന്നതിന് നേതൃത ്വം നൽകിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച തൃക്കരിപ്പൂ ർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ല (30) ഒരുമാസം മുമ്പ് അഫ്ഗാനിസ്ഥാനിൽ വ് യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്ദേശം.
അഫ്ഗാനിലെ ഖുറാസാൻ പ്രവിശ്യയിലെ ഐ.എ സ് കേന്ദ്രത്തിൽനിന്നാണ് പടന്നയിലെ പൊതു പ്രവർത്തകനായ ബി.സി.എ റഹ്മാന് ടെലിഗ്രാം ആപ് വഴി സന്ദേശം ലഭിച്ചത്. അമേരിക്കൻ വ്യോമാക്രമണത്തിൽ റാഷിദ് അബ്ദുല്ല ഉൾെപ്പടെ നാല് ഇന്ത്യക്കാരും നാലു കുട്ടികളും മരിച്ചുവെന്നാണ് വിവരം. ഇവരിൽ രണ്ടുപേർ യുവതികളാണ്.
അതേസമയം, റാഷിദ് അബ്ദുല്ലക്കും കാണാതായ മറ്റുള്ളവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച എൻ.ഐ.എ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അവരുടെ വെബ്സൈറ്റിൽ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. കാബൂളിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് (30) ഉപയോഗിച്ചിരുന്നത് റാഷിദിെൻറ ഫോണും എ.ടി.എം കാർഡുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബിഹാറിൽനിന്നാണ് സിമ്മും എ.ടി.എം കാർഡും ഉപയോഗിക്കുന്നതെന്ന് വ്യക്തമായിരുന്നു.
2000 തൊട്ട് വിദേശത്തായിരുന്ന റാഷിദ് 2013ലാണ് എറണാകുളം വൈറ്റില സ്വദേശി സോണി സെബാസ്റ്റ്യൻ എന്ന ആയിഷയെ വിവാഹം ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്കൂളിൽ ജോലിചെയ്തിരുന്ന റാഷിദാണ് മറ്റുള്ളവരിൽ തീവ്ര ആശയങ്ങൾ എത്തിച്ചതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, സാജിദ് കുതിരുമ്മൽ, ടി.കെ. മുർഷിദ് മുഹമ്മദ്, മുഹമ്മദ് മർവാൻ ബക്കർ, ടി.കെ. ഹഫീസുദ്ദീൻ, എം.ടി.പി. ഫിറോസ് ഖാൻ, അഷ്ഫാഖ് മജീദ്, ഷംസിയ അഷ്ഫാഖ്, എം.വി. മുഹമ്മദ് മൻസാദ്, ഡോ. കെ.പി. ഇജാസ്, റഫീല ഇജാസ്, കെ.പി. ഷിഹാസ്, അജ്മല ഷിഹാസ് എന്നിവരാണ് മൂന്നു മുതൽ 13വരെ പ്രതികൾ. ഇവരിൽ എട്ടുപേർ മരിച്ചതായി വിവിധഘട്ടങ്ങളിൽ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി.
2016 ജൂൺ, ജൂലൈ മാസങ്ങളിൽ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജൂലൈ 11നാണ് ചന്തേര പൊലീസ് ഒമ്പതു കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.