യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമോ​​​? സർവകലാശാലക്ക്​ യു.ജി.സി അംഗീകാരമില്ല

തിരുവനന്തപുരം: സ്​ത്രീ വിരുദ്ധ പരാമർശം നടത്തി 'അടി ചോദിച്ചുവാങ്ങിയ' വിജയ്​ പി നായരുടെ ഡോക്​ടറേറ്റും വ്യാജമെന്ന്​ കണ്ടെത്തൽ. ചെന്നൈ കേന്ദ്രീകരിച്ചുള്ള അഡ്രസില്ലാത്ത ഏതോ സർവകലാശാലയിൽ നിന്നാണ്​ വിജയ്​ പി നായർ ഡോക്​ടറേറ്റ്​ നേടിയതെന്നാണ്​ വിവരം. സർവകലാശാലക്ക്​ യു.ജി.സി അംഗീകാരം ഇല്ലെന്നും കണ്ടെത്തി. ഇതോടെ, ഇയാൾക്ക്​ സൈകോളജിസ്​റ്റ്​ എന്ന പേര്​ ഉപയോഗിക്കാൻ അർഹതയില്ലെന്ന്​ അറിയിച്ച്​ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ രംഗത്തെത്തി. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

ചെന്നൈ കേ​ന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നാണ്​ ത​​െൻറ പി.എച്ച്​.ഡിയെന്ന്​ ഇയാൾ ഫേസ്​ബുക്കിൽ ​േനരത്തെ പോസ്​റ്റ്​ ഇട്ടിരുന്നു. ഇവിടെ നിന്ന്​ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷനില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.