വേങ്ങര : സദ്യ നടക്കുന്ന പന്തലിലെ കോലാഹലങ്ങൾ ക്ലാസ് മുറിയിൽ ചിത്രീകരിച്ചത് ഇരുമ്പുചോല എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. കുഞ്ചൻ നമ്പ്യാരുടെ ഊണിൻ്റെ മേളം എന്ന കവിത പഠിച്ചപ്പോഴാണ് ഒരു സദ്യവട്ടം ക്ലാസിൽ തന്നെ ആവിഷ്ക്കരിച്ചാലോ എന്ന് കുട്ടികൾക്ക് ചിന്തയുണർന്നത്. സദ്യവട്ടത്തിനു അധ്യാപകരും പിന്തുണച്ചതോടെയാണ് ക്ലാസുകളിൽ സദ്യ വിഭവങ്ങളുടെ പന്തൽ ഒരുങ്ങിയത്.
നാക്കിലയിൽ സദ്യയുണ്ട് പായസവും കഴിച്ച കുരുന്നുകൾ. ''''കുറിയരിവച്ചു വെളുത്തൊരു ചോറും കറികളുമാശു വിളമ്പി നിരന്നു'''' എന്ന തുള്ളൽ പാട്ടിലെ വരികൾ കൂട്ടത്തോടെ ചൊല്ലിയാണ് പിരിഞ്ഞത്. അധ്യാപകരായ നൂർജഹാൻ കുറ്റിത്തൊടി, നുസൈബ കാപ്പൻ, വി.എസ് അബിളി, കെ.ടി മുസ്തഫ കെ.ടി അഫ്സൽ, ആയിശാ ഷെയ്ഖ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ടി.ഷാഹുൽ ഹമീദ് സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ ,പി.ടി അനസ്, എം. ഷഫീഖ്, കെ. എം. എ ഹമീദ്, ടി. പി. അബ്ദുൽ ഹഖ് എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.