കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു; രണ്ടുപേർക്ക് പരിക്ക്

കൊല്ലം: നിർമാണ പ്രവൃത്തി നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽവെച്ച് യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു. രണ്ടു പേർക്ക് പരിക്കേറ്റു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ചെന്നൈ മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു. രണ്ട് കമ്പികൾ താഴെയുള്ള ഷീറ്റിലേക്ക് വീണ ശേഷം നിലത്തേക്ക് പതിക്കുകയായിരുന്നു.

ഇരുവർക്കും ഗുരുതര പരിക്കുണ്ട്. ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Iron rod falls on passengers' head at Kollam railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.