ഐ.പി.എസ്​ അഴിച്ചുപണി: ഇനിയും മാറ്റങ്ങൾക്ക്​ ആഭ്യന്തരവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ ഐ.​പി.​എ​സ്​ ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​യി​ൽ കൈ​യ​ടി​യും പ​രാ​തി​യും. പ​ല നി​ർ​ണാ​യ ത​സ്തി​ക​ക​ളി​ലും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ മാ​റ്റി​നി​ർ​ത്തി​യ​വ​രെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ, പ​ല​യി​ട​ങ്ങ​ളി​ലും വേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്നും സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​ഗ​ണി​ച്ചെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

എ​ന്നാ​ൽ, കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ്​ നി​യ​മ​ന​ങ്ങ​ളെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ള​ങ്കി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ വി​ശ്വ​സ്ത​രെ​യും പ​ര​മാ​വ​ധി പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ​നി​ന്നും മാ​റ്റി​നി​ർ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ഐ.​പി.​എ​സ് അ​ഴി​ച്ചു​പ​ണി​യി​ൽ ഐ.​ജി​മാ​രും എ​സ്.​പി​മാ​രും ഉ​ൾ​പ്പെ​ടെ ഒ​രു​വി​ഭാ​ഗ​ത്തി​ന്​ അ​തൃ​പ്‌​തി​യു​ണ്ടെ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ഐ.​ജി​യെ നി​യ​മി​ച്ചി​ല്ലെ​ന്നും തെ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യി​ല്ലെ​ന്നു​മും ആ​ക്ഷേ​പം ഉ​യ​ർ​ന്നു.

കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ സീ​നി​യ​റാ​യ ഡി.​സി.​പി​ക്ക് മു​ക​ളി​ൽ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ക​മീ​ഷ​ണ​റാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് റൂ​റ​ൽ, വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ നി​യ​മ​നം ന​ൽ​കി​യ ജൂ​നി​യ​ർ ഐ.​പി.​എ​സു​കാ​രെ മൂ​ന്നു​​മാ​സം കൊ​ണ്ട്​ മാ​റ്റി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കഴിഞ്ഞ സർക്കാർ വിശ്വസിച്ച്​ ക്രമസമാധാന ചുമതലയിൽ നിയമിച്ചിരുന്ന ചിലരെ ഈ സർക്കാറും അതേ ചുമതല നൽകി നിയമിച്ചെന്നും നല്ല സർവിസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥർ ജില്ല എസ്​.പിമാരായെന്ന പരാതികളും ഉയരുന്നുണ്ട്​.

Tags:    
News Summary - IPS Reshuffle: Home Department in need of more changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.