Posted On
date_range Updated On
date_range ഐ.ഒ.സി പ്ലാന്റില്‍ സംഘര്‍ഷം: തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിൽ
തേഞ്ഞിപ്പാലം: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ചേളാരി പ്ലാന്റിൽ ഇരുവിഭാഗം തൊഴിലാളി യൂണിയനുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തെ ഐ.ഒ.സി പ്ലാന്റുകളിലെ തൊഴിലാളികൾ പണിമുടക്കുന്നു. യൂണിയന്‍ നേതാവായ ടി.എസ്.രംഗരാജന്‍റെ തൊണ്ണൂറാം പിറന്നാള്‍ ഇന്ന് ചേളാരി പ്ളാന്‍റിനുള്ളില്‍ ആഘോഷിക്കാന്‍ തൊഴിലാളികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന് കെട്ടിയ കൊടിതോരണങ്ങള്‍ ഇതരസംഘടനകളില്‍പ്പെട്ടവര്‍ അഴിച്ചുമാറ്റുകയും പ്ളാന്റിനുള്ളിലെ ആഘോഷം തടയുകയുമായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി
ഇതോടെ സംസ്ഥാനത്ത് പാചകവാതകവിതരണം നിലച്ചു. സമരം തുടര്‍ന്നാല്‍ നാളെമുതല്‍ സംസ്ഥാനത്ത് പാചകവാതകപ്രതിസന്ധി രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.