representational image

നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപന എം.ഡി പിടിയിൽ

കാഞ്ഞങ്ങാട്: കുണ്ടംകുഴിയിൽ പ്രവർത്തിക്കുന്ന ജി.ബി.ജി നിധി ലിമിറ്റഡ് സ്ഥാപന എം.ഡി ഡി. വിനോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്ട് വാർത്താസമ്മേളനം നടത്താൻ വരുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . എം.ഡിക്കു പുറമെ രണ്ട് ഡയറക്ടർമാരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ബേഡകം പൊലീസ് 18 കേസുകൾ റജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നാടകീയമായ നീക്കം. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതെ വന്ന സ്ത്രീകളടക്കമുള്ളവരുടെ പരാതിയിലാണ് ആദ്യം കേസെടുത്തിരുന്നത്. കാൽ ലക്ഷം രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരാണ് പരാതിക്കാർ. ഇരട്ടിപലിശയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. 

Tags:    
News Summary - investment fraud; Financial Institution MD taken custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.