നിക്ഷേപക തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
കോട്ടയം: നിക്ഷേപക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കി. കോട്ടയം കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥനാണ് (68) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. 150 കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തിന് ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്. കടുത്ത വിഷാദത്തെതുടർന്ന് അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു വിശ്വനാഥനെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിലെ നാലാംനിലയിലെ മുറിയിലാണ് കിടന്നിരുന്നത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഫോൺ വന്നതിനിടെ, ആറാംനിലയിലെത്തി ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആസ്ബറ്റോസ് ഷീറ്റ് തകര്‍ത്ത്, മൂന്നാംനിലയില്‍, ആശുപത്രിയുടെ രണ്ട് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇരുമ്പുപാലത്തില്‍ തലയിടിച്ചാണ് വീണത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറാംനിലയില്‍നിന്ന് ഒരാള്‍ ചാടിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് സി.ഐ ടി.ആര്. ജിജുവിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇവരുടെ പരിശോധനയിലാണ് മരിച്ചത് വിശ്വനാഥനാണെന്ന് തിരിച്ചറിഞ്ഞത്.
കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ജ്വല്ലറികളും കോട്ടയത്ത് ചിട്ടി സ്ഥാപനവും നടത്തിയിരുന്നു. 150 കോടിയിലേറെ തട്ടിയെടുത്തെന്നായിരുന്നു കേസ്. നിക്ഷേപകർക്കൊപ്പം ചിട്ടിയിൽ ചേർന്നവർക്കുമാണ് പണം നഷ്ടമായത്. കേസിൽ വിശ്വനാഥനെ കൂടാതെ ഭാര്യ രമണി, മകള്‍ നീതു, മരുമകന് ഡോ. ജയചന്ദ്രന് എന്നിവർ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു. പലതവണ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് നാലുമാസത്തിലേറെ ജയിലിലായിരുന്നു.
കോട്ടയം സബ്കോടതിയില്‍ പാപ്പര്‍ ഹരജി നല്കി ജൂണ്‍ 18നാണ് കുന്നത്തുകളത്തില്‍ ഗ്രൂപ്പിെൻറ സ്ഥാപനങ്ങള്‍ പൂട്ടി കുടുംബാംഗങ്ങളോടൊപ്പം ഒളിവില്‍പോയത്. 135 കോടിയുടെ ബാധ്യതയും 65 കോടിയുടെ നിക്ഷേപവുമുണ്ടെന്നായിരുന്നു പാപ്പര്‍ ഹരജി. നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചതിെനാടുവിൽ ജൂലൈ 17നാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ മറ്റൊരു മകള്‍ ജിതു, മരുമകന് ഡോ. സുനില്‍ബാബു എന്നിവര്‍ മുന്‍കൂര്‍ ജാമ്യം നേടി.
ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താൻ കോട്ടയം സബ് കോടതി റിസീവറെ വെച്ചിരുന്നു. ഇതിെൻറ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് മരണം. കോട്ടയം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. രണ്ടായിരത്തിലേറെ നിക്ഷേപകര്‍ നല്കിയ പരാതിപ്രകാരം 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.