തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തിയ ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥും ഇടുക്കിയിൽ അനൂപ് ജേക്കബും കോട്ടയത്ത് മോൻസ് ജോസഫും ചുമതല വഹിക്കും. റവന്യൂ മന്ത്രിക്കാണ് സംസ്ഥാന തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.
ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടർമാർക്ക് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.