Posted On
date_range Updated On
date_range മൂന്നുകിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ആലുവയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ആലുവ ഈസ്റ്റ് വില്ലേജ് എം.ഇ.എസ് ജങ്ഷനിൽനിന്നാണ് അസം നവഗാവ് ജില്ല, റോവ്മാറി ഗ്രാമക്കാരനായ അബു ഹനിഫ് (27) എന്നയാളെ എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സി.ഐ എം. സജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് കിലോ കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു.
അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലും ആലുവ പ്രദേശത്തെ വിദ്യാർഥികൾക്കിടയിലും വിൽപന നടത്തുന്നതിനുവേണ്ടി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രിവന്‍റിവ് ഓഫിസർ പി.എ. മാനുവൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, ടി.പി. ജയിംസ്, കെ.കെ. മനോജ്, എക്സൈസ് ഡ്രൈവർ കെ.എ. ബദർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.