മീറ്റു മൊണ്ഡൽ
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വടകര: ബ്രൗൺ ഷുഗറുമായി അന്തർ സംസ്ഥാന തൊഴിലാളിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ഡുംഗോൽ സ്വദേശി മീറ്റു മൊണ്ഡലിനെയാണ് (33) എസ്.ഐ ധന്യ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 4.5 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.
ആലുവയിൽനിന്ന് വരുകയായിരുന്ന പ്രതിയെ പുതിയ ബസ് സ്റ്റാൻഡിലാണ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയിൽ കുടുംബസമേതം താമസിച്ചുവരുകയാണ്. എസ്.ഐ പ്രകാശൻ, എ.എസ്.ഐ ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ ഗണേശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.