ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തി​ന്‍റെ ഭാഗമായ സെമിനാറിൽ പ​ങ്കെടുത്തവർ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനോടൊപ്പം

റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്​ട്ര യോഗദിനം ആചരിച്ചു

റിയാദ്: ഈ വർഷത്തെ ഒമ്പതാമത് അന്താരാഷ്​ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ‘യോഗ വസുധൈവ കുടുംബകത്തിന്​’ എന്ന പ്രമേയത്തിലും ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായും റിയാദിലെ ഇന്ത്യൻ എംബസി യോഗയെക്കുറിച്ച് അന്താരാഷ്​ട്ര സെമിനാർ സംഘടിപ്പിച്ചു. അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് വ്യാസ യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലറും ഡയറക്‌ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു.

അമേരിക്കൻ വേദിക് ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ഫ്രാളി, റിയാദ്​ കിങ്​ ഫൈസൽ ​​ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്​ത്രജ്ഞൻ ഡോ. എ.കെ. മുരുകൻ, ഗവേഷക ഡോ. കെ. മായാറാണി സേനൻ, നാഷണൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ്​ എന്നിവർ സെമിനാറിൽ സംസാരിച്ചു. മുഖ്യാതിഥികൾക്കും പ്രഭാഷകർക്കും അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദും ഫലകങ്ങൾ സമ്മാനിച്ചു.



 


Tags:    
News Summary - International Yoga Day was celebrated at the Indian Embassy in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.