ഡോ. എസ്​.കെ. വസന്തൻ  

ഇന്ന്​ ലോക വയോജന ദിനം: കേരളത്തി​െൻറ സാംസ്​കാരിക ചരിത്രമൊരുങ്ങുന്നു; നോവൽ രൂപത്തിൽ

തൃശൂർ: ൈവകുണ്​ഠ സ്വാമികളുടെ കാലം മുതൽ 1942 വരെയുള്ള നവോഥാനചരിത്രം നോവൽ രൂപത്തിലാക്കുക എന്ന ചരിത്രദൗത്യത്തിലാണ്​ ചരിത്രകാരനും സാഹിത്യനിരൂപകനുമായ ഡോ. എസ്​.കെ. വസന്തൻ (85). 1200ലധികം പേജുള്ള ബൃഹത്​​നോവൽ. വളരെകാലം മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം പൂർത്തിയാക്കാൻ കോവിഡ്​ കാലം ഉപയോഗപ്പെടുത്തുകയായിരുന്നു. തൃശൂർ കുരിയച്ചിറയിലെ വസതിയിലാണ്​ ഭാര്യ പ്രേമയോടൊപ്പം എഴുത്തും വായനയുമായി കോവിഡ്​ ദിനങ്ങൾ തള്ളി നീക്കുന്നത്​.

കേരള സാംസ്​കാരിക ചരിത്ര നിഘണ്ടു ഉൾപ്പെടെ സാഹിത്യലോകത്ത്​ നിരവധി ഗ്രന്ഥങ്ങൾ എഴുതിയ സാംസ്​കാരിക-ചരിത്ര ഗവേഷകനാണ്​ ഡോ. വസന്തൻ. ​ രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ്​ ജേതാവായ അദ്ദേഹം ശ്രീ ശങ്കര കോളജിലും പിന്നീട്​ സംസ്​കൃത സർവകലാശാലയിലും മലയാള പഠന ​ഗവേഷണ കേന്ദ്രത്തിലും അധ്യാപകനായിരുന്നു.

30 വർഷത്തിന്​ ശേഷമാണ്​ നോവൽ എഴുതുന്നത്​. കേരള ചരി​ത്രവും നവോഥാന നായകരുടെ കുടുംബ പശ്ചാത്തലവും നോവലി​െൻറ ഘടനയിൽ അവതരിപ്പിക്കുക എന്ന ശ്രമത്തിന്​ ഒരുപാട്​ റഫറൻസുകളും വായനയും വേണ്ടി വരുന്നെന്ന്​ മാഷ്​ പറയുന്നു. ''കേരള ചരിത്രം ഇഷ്​ടമുള്ള വിഷയമാണ്​. വളരെ നാളായി എഴുതാൻ ആഗ്രഹിച്ചതായിരുന്നു.​ ​

പുറത്തിറങ്ങാൻ വിലക്കു തുടങ്ങിയതോടെ എഴുതിത്തുടങ്ങി. ​കോവിഡ്​ തുടങ്ങിയതിൽ പിന്നെ വീട്ടിൽ തന്നെയാണ്​. കുറേ എഴുതും. കുറേ വെറുതെ ഇരിക്കും. കുറേ ഉറങ്ങും. ഇത്​ തുടരുന്നു. അപൂർവം ഫോൺ വിളികൾ. എല്ലാവർക്കും ഒന്നേ പറയാനുള്ളൂ.. വിശേഷം ഒന്നുമില്ല..''

​ൈവകുണ്​ഠസ്വാമിയുടെ കുടുംബ പശ്ചാത്തലം, എസ്​.എൻ.ഡി.പി, എൻ.എസ്​.എസ്​ എന്നിവയുടെ രൂപവത്​കരണം, ചാന്നാർ കലാപം, സി.വി. രാമൻപിള്ളയുടെ നേതൃത്വത്തിൽ രൂപം കൊണ്ട മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, ശ്രീനാരായണഗുരുവി​െൻറ പ്രതിഷ്​ഠ, യോഗക്ഷേമ സഭ, വി.ടി. ഭട്ടതിരിപ്പാട്​, സ്​മാർത്തവിചാരം... ചരിത്രഘട്ടങ്ങൾ മാറിമറിയുകയാണ്​ മാഷുടെ മനസ്സിൽ. അവശത തെല്ലുമേശാതെ, ആർജവമുള്ള വാക്കുകൾ തെളിച്ച്​ സാംസ്​കാരിക ചരിത്ര ഭൂമിയിലൂടെയുള്ള എഴുത്തുയാത്ര അദ്ദേഹം തുടരുന്നു​.

Tags:    
News Summary - International Day for Older Persons: Cultural History of Kerala is being prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.