Posted On
date_range Updated On
date_range കൊടുങ്ങല്ലൂരിലെ വ്യാപാര സ്‌ഥാപനത്തിലെ കവർച്ച; പ്രതി പിടിയിൽ
തൃശൂർ: കൊടുങ്ങല്ലൂരിലെ വ്യാപാര സ്‌ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപയും 3000 രൂപ വിലവരുന്ന സിഗരറ്റും കവർന്ന കേസിൽ ഇതര സംസ്‌ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ആസാം സ്വദേശി മുബീൻ ആല (19) ആണ് പിടിയിലായത്.
കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ ബൈജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. നാല്പതിനായിരം രൂപയും സിഗരറ്റും പ്രതിയിൽ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.