കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ഇന്നും തുടരുന്നു. കൊച്ചിയിലും തൃശൂരുമാണ് പരിശോധന നടക്കുന്നത്. ‘ഓപറേഷൻ നൈറ്റ് റൈഡേഴ്സ്’ എന്ന പേരിൽ കോ ഴിക്കോട്, കാസർകോട് തുടങ്ങി സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും ഇന്നലെ പരിശോധന നട ന്നിരുന്നു. അതിൻെറ തുടർച്ചയാണ് ഇന്നത്തെ പരിശോധന.
നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ് ഥര്‍ അറിയിച്ചു. ഇടപ്പള്ളിയിൽ രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ട െത്തി. ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്.
അതേസമയം, അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡി.ജി.പി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം. സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.
ഇന്നലെ രാത്രി സംസ്ഥാനവ്യാപകമായി 100 ബസുകള്‍ പരിശോധിച്ചതില്‍ 28 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 40,000 രൂപ പിഴയും ഈടാക്കി. 39 ബുക്കിങ് ഓഫിസുകള്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ നോട്ടീസ് നല്കി. ഏഴുദിവസത്തിനകം ലൈസന്‍സ് എത്തിച്ചില്ലെങ്കില്‍ ഓഫിസ് അടയ്ക്കും.
തമ്പാനൂരിലെ ഒരു ഓഫിസിന് മാത്രമാണ് അംഗീകൃത ബുക്കിങ് ഏജന്‍സിക്കുള്ള എല്‍.എ.പി.ടി ലൈസന്‍സുള്ളത്. ഇവരുടെ ലൈസന്സില്പെട്ട 20 ബസുകളില്‍ മാത്രമേ യാത്രക്കാരെ കൊണ്ടുപോകാന്‍ പാടുള്ളൂ. 2021 വരെ ഈ സ്ഥാപത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.
അംഗീകൃത ബസ് ടിക്കറ്റ് ഏജന്‍സിക്കുള്ള എല്‍.എ.പി.ടി ലൈസന്‍സ് വ്യവസ്ഥ കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രാഥമികസൗകര്യം അടക്കമുള്ള വ്യവസ്ഥകളൊന്നും അതിലില്ല. സമഗ്രമായ മാറ്റം ഇതിൽ വരുത്തും.
ലൈസൻസിന് ഏറെക്കാലമായി പുതിയ അപേക്ഷ എത്തിയിരുന്നില്ല. 250 രൂപയാണ് ഒരുവര്‍ഷത്തെ ഫീസ്. 400 രൂപ അടച്ചാല്‍ നാലുവര്‍ഷത്തെ പ്രവര്‍ത്തനാനുമതി ലഭിക്കും. ആര്.ടി.ഒക്ക് ലഭിക്കുന്ന അപേക്ഷകള്‍ ശിപാര്‍ശക്കൊപ്പം കലക്ടര്‍ അധ്യക്ഷനായ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് സമർപ്പിക്കും. ഈ സമിതിയാണ് അന്തിമ അനുമതി നല്‍കേണ്ടത്. കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തോടെയാണ് അന്തർസംസ്ഥാന ബസുകാർക്കെതിരെ നടപടി കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.