അന്തർജില്ലാ യാത്രകൾക്ക്​ പാസിനായി ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: ജില്ല വിട്ട്​ യാത്ര ചെയ്യുന്നവർക്ക്​ പാസ്​ ലഭിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. www.pass.bsafe.kerala.gov.in എന്ന വെബ്​സൈറ്റിലൂടെയാണ്​ പാസിന്​ അപേക്ഷിക്കേണ്ടത്​. അപേക്ഷകരുടെ ​മൊബൈൽ ഫോണിലേക്ക്​ പാസി​​െൻറ ലിങ്ക്​ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതത്​ പൊലീസ്​ സ്​റ്റേഷനുകളെ ബന്ധപ്പെട്ട്​ പാസ്​ ലഭിക്കാൻ ജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ്​ പുതിയ സംവിധാനം. അന്തർ സംസ്ഥാന യാത്രക്കായി ഇപ്പോൾ തന്നെ സർക്കാർ ഓൺലൈൻ പാസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - inter district Online pass-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.