കോടതി പരിസരത്ത് ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാൻ സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി കോടതി പരിസരത്ത് തരംഗം സൃഷ്ടിക്കാൻ ആസൂത്രിത നീക്കമുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടനെ കോടതിയില്‍ ഹാജരാക്കുക. ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. 

കോടതിയിലേക്ക് ദിലീപിനെ കൊണ്ടുപോകുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാമെന്ന് പൊലീസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമുണ്ടെന്നും നീക്കമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന് പിന്നിൽ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണെന്നാണ് സൂചന. 

ആലുവ സബ്ജയിലിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം തകരാറിലായതിനാല്‍ പൊലീസ് ഇതിനുളള പ്രത്യേക സംവിധാനം ഒരുക്കും. ലാപ്‌ടോപ്പില്‍ സ്‌കൈപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരിക്കും ദിലീപിനെ സാങ്കേതികമായി കോടതിയില്‍ പൊലീസ് ഹാജരാക്കുക. ഉച്ചക്കാണ് വിഡിയോ കോണ്‍ഫറന്‍സ് നടത്തുക. 
 

Tags:    
News Summary - Intelligence report says possibility of dileep favoring chaos in the court premises-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.