മഞ്ചേരി: വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മഞ്ചേരി മോട്ടോർ ആക്സിഡൻറ് ക്രൈം ൈട്രബ്യൂണൽ (എം.എ.സി.ടി) കോ ടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാത്തതിന് നാഷനൽ ഇൻഷുറൻസ് കമ്പനിയുടെ മഞ്ചേരി ഒാഫിസിലെ സാധനസാമഗ്രികൾ ജപ്തി ചെയ ്യാൻ നടപടി. വിധിയുമായി കോടതി ആമീനുൾപ്പെടെയുള്ളവർ ഇൻഷുറൻസ് കമ്പനി ഒാഫിസിലെത്തി ജപ്തി നടപടി തുടങ്ങി.
രണ്ട് കേസുകളിൽ 65.29 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുകയായി നൽകാനുണ്ടായിരുന്നത്. പടപ്പറമ്പ് പാങ്ങിൽ വലിയാക്കത്തൊടി സൈനുൽ ആബിദീൻ (36) ബൈക്കിടിച്ച് മരിച്ച കേസിൽ 30.52 ലക്ഷം രൂപയാണ് ആശ്രിതർക്ക് നൽകാൻ മഞ്ചേരി എം.എ.സി.ടി കോടതി വിധിച്ചിരുന്നത്. തുക ലഭിക്കാൻ പലതവണ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെയാണ് ആശ്രിതർ വീണ്ടും കോടതിയെ സമീപിച്ചത്.
2015 ജൂണിൽ അരീക്കോട് പെരുമ്പറമ്പിലുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചതാണ് രണ്ടാമത്തെ കേസ്. ഇരുവേറ്റി സ്വദേശി സന്തോഷിെൻറ ഭാര്യയും കുഞ്ഞുമാണ് ടിപ്പർ ലോറി ബൈക്കിലിടിച്ച് മരിച്ചത്. 34.76 ലക്ഷമാണ് ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി നൽകേണ്ടത്. അനുവദിച്ച തുക ലഭിക്കാതായതോടെ ഇവരും വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ജപ്തി നടപടികൾ ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.