മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ്; കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവ്

തിരുവല്ല: രാജിക്ക് പിന്നാലെ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച പരാതിയിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ്. വിവാദ പ്രസംഗം നടന്ന മല്ലപ്പള്ളിയിലെ കീ​ഴ്​​വാ​യ്​​പൂ​ര്​ പൊലീസ് ആണ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചെന്ന കുറ്റം ചുമത്തി ഇന്ന് പുലർച്ചെയാണ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തത്.

തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് രേ​ഷ്മ ശ​ശി​ധ​ര​നാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​സെ​ടു​ക്കാ​ൻ ഡി​വൈ.​എ​സ്.​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ എം. ​ബൈ​ജു നോ​യ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വിട്ടത്.

കീ​ഴ്‌​വാ​യ്​​പൂ​ര്​ സ്റ്റേ​ഷ​നി​ലും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ചൊ​വ്വാ​ഴ്ച പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​തി​നെ​ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന്​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സി.​ആ​ർ.​പി.​സി 156/ 3 പ്ര​കാ​ര​മാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. ബു​ധ​നാ​ഴ്ച ആ​ദ്യം ഹ​ര​ജി​ പ​രി​ഗ​ണി​ച്ച കോ​ട​തി വ്യാ​ഴാ​ഴ്ച​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​ക്ക്​ പി​ന്നാ​ലെ വൈ​കീ​ട്ടാ​ണ്​ കോ​ട​തി കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Full View

സ​ജി ചെ​റി​യാ​ന്‍റെ പ്ര​സം​ഗ​ത്തി​ലെ മൂ​ന്ന് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളും വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ പെ​ൻ​ഡ്രൈ​വി​ലാ​ക്കി​യും സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വു​ക​ളും ഹ​ര​ജി​ക്കൊ​പ്പം ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​​ത്ത​​നം​​തി​​ട്ട മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ സി.​പി.​എം പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്റെ വി​​വാ​​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​​യ​​ത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം. 

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
1971ലെ 'പ്രിവൻഷൻ ഓഫ് ഇൻസൽട് ടു നേഷണൽ ഓണർ' ആക്ട് അനുസരിച്ച് ഭരണഘടനയെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തിൽ പറയുന്നത് ഇങ്ങനെ -പൊതുസ്ഥലത്തോ പൊതുശ്രദ്ധയിൽ വരുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആരെങ്കിലും ദേശീയ പതാകയെയോ ഇന്ത്യൻ ഭരണഘടനയെയോ കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ, അല്ലെങ്കിൽ വാക്കിലൂടെയോ, എഴുത്തിലൂടെയോ, പ്രവൃത്തിയിലൂടെയോ അനാദരവ് കാണിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.
Tags:    
News Summary - Insulting the Constitution: Case against former minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.