Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: പി.സി. ജോര്‍ജിനെതിരെ കേസ്
തിരുവനന്തപുരം: കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പരാതിക്കാരിയുടെ പേര് പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. പീഡനപരാതിയില്‍ പരാതിക്കാരിയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന്, എന്നാല്‍ നിങ്ങളുടെ പേര് പറയാമെന്നായിരുന്നു ജോർജ് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.