Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയെ അപമാനിച്ച് കമന്‍റ്; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.
പി.ഡബ്ല്യു.ഡി ചെങ്ങന്നൂർ ഡിവിഷനിൽ അക്കൗണ്ടന്‍റായി പ്രവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളർപ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റിൽ രാജേഷ് കുമാർ അധിക്ഷേപ കമന്‍റിടുകയായിരുന്നു.
സംഭവത്തിൽ കൊല്ലം റൂറൽ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.