Posted On
date_range Updated On
date_range മെഡിക്കൽ കോളജുകളിലെ സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളജുകളിലെ സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാൻ സൂപ്രണ്ടുമാർക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) നിർദേശം. ഒരാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കുള്ള നിയന്ത്രണം കർശനമായി നടപ്പാക്കണം.
വാർഡുകളിൽ രോഗിക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ക്കൊപ്പം രണ്ടുപേർക്കേ അനുമതി നല്‍കാവൂ. പാസ് സംവിധാവും സെക്യൂരിറ്റി സംവിധാനവും കർശനമായി പാലിക്കണം. ആശുപത്രികളിൽ സി.സി ടി.വി കാമറകൾ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.