തോട്ടങ്ങളിലെ പരിശോധന തുടരുന്നു; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ

കോഴിക്കോട് : തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനോടകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്.

പുതുതായി വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി. സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ലയങ്ങളുടെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തിര ഉടപെടൽ നടത്തുന്നതിന് പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെകടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും കമീഷണർ നിർദ്ദേശിച്ചു.

സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്‌പെകടർമാരുടെ മേൽ നോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയിൽ കണ്ടെത്തിയത് . തിരുവനന്തപുരത്ത് മൂന്ന് തോട്ടങ്ങളിലായി നാല് നിയമലംഘനങ്ങൾ, കൊല്ലത്ത് മൂന്ന് ഇടങ്ങളിൽ 30 , പത്തനംതിട്ട മന്ന്-ആറ്, എറണാകുളം 10 -30, പാലക്കാട് ഒമ്പത്-51, കോഴിക്കോട് എട്ട്- 39 ,വയനാട്ടിൽ 14 എസ്‌റ്റേറ്റുകളിലായി 10 നിയമലംഘനങ്ങൾ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്.

അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റികൾ വഴി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. തോട്ടം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും അവകാശ സംരക്ഷണങ്ങളും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ പ്രധാന പരിഗണനയാക്കി പാന്റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ്

പരിശോധന നടത്തിവരികയാണ്. ഇതിനായി വകുപ്പ് പ്രത്യേകം മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. തുടർ പരിശോധനകൾ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്നമുറയ്ക്ക് പ്രശ്‌നപരിഹാരത്തിൽ പിന്നോട്ട് നിൽക്കുന്ന തോട്ടമുടകൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.

Tags:    
News Summary - Inspection of plantations continues; 224 violations in 75 locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.