ആലപ്പുഴ: കയര്‍ അനുബന്ധ വിപണിയിലേക്ക് എത്താനൊരുങ്ങുന്നത് വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും. പാതിരപ്പള്ളി ക്യാമിലോട്ട് കണ്വെന്ഷന് സെൻററിൽ നടന്ന കയര്‍ കേരള-2021 വെര്‍ച്വല്‍ മേളയുടെ മൂന്നാംദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ സാങ്കേതിക സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെലവ് കുറഞ്ഞ പുനരുപേയാഗക്ഷമമായ കയറുപയോഗിച്ച് പുതയിടാനുള്ള സാങ്കേതിക വിദ്യയും ഉല്പന്നവും പേറ്റൻറ് ലഭിക്കുന്നതോടെ വിപണിയിലെത്തും. ഭിത്തിയുടെ പ്ലാസ്റ്ററിങ്ങിന് മീതെ വിണ്ടുകീറി പാടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സിമൻറ് മിശ്രിതത്തില്‍ ചേര്‍ക്കുന്ന കയര്‍ ഫൈബര്‍, ചരിവ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് ജിയോ സെല്ലുകള്‍, വീട്ടുപകരണങ്ങള്‍ മുതൽ വാഹന ഭാഗങ്ങള്‍ വരെ നിർമിക്കാനാകുന്ന കയര്‍ കോമ്പസിറ്റ് ബോര്‍ഡ്, വീട്ടുമാലിന്യ സംസ്കരണ സംവിധാനം, ശബ്ദനിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് കേമ്പാളത്തിൽ എത്തുന്നത്. നിലവില്‍ വിപണിയില്ലാത്ത നൂതന കയറനുബന്ധ ഉല്പന്നങ്ങള് എങ്ങനെ അവതരിപ്പിക്കാമെന്നും അതിെൻറ സാമ്പത്തികക്ഷമത, സാങ്കേതികവശങ്ങള്‍, വാണിജ്യക്ഷമത എന്നിവയെക്കുറിച്ചും ചർച്ച നടത്തി. കയര്‍-കയറനുബന്ധ നൂതനസാങ്കേതിക വിദ്യകൾ പ്രായോഗികതലത്തില്‍ കഴിയുന്നത്രവേഗം എത്തിച്ച് കയര്‍ മേഖലയുടെ സുസ്ഥിര, വൈവിധ്യവത്കരണം സാധ്യമാകുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. എം.ജി സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പാനല്‍ ചെയര്‍മാനായിരുന്നു. എന്‍.സി.ആര്.എം.ഐ ഡയറക്ടര്‍ ഡോ. കെ.ആർ. അനില്‍ മോഡറേറ്ററായിരുന്നു. കയര്‍ െഡവലപ്മെൻറ് അഡീഷനല്‍ ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് കെ.ഐ. സുരേഷ്, സുനില്‍ (കയര്‍ഫെഡ്), എൻ.സി.ആര്.എം.ഐ സയൻറിസ്റ്റുമാരായ സി. അഭിഷേക്, റിനു പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.
ശാസ്ത്രജ്ഞരായ ഡോ. സാജു പിള്ള (സി.എസ്.ഐ.ആര്-എന്‍.ഐ.ഐ.എസ്.ടി), ഡോ. വി.എസ്. പ്രസാദ് (സി.എസ്.ഐ.ആര്-എന്‍.ഐ.ഐ.എസ്.ടി), ഡോ. രാജേഷ് (മാനേജര്‍ ആന്‍ഡ് അസി. പ്രഫസര്‍, സി.ബി.പി.എസ്.ടി), ഡോ. വി. ശുഭ (കുസാറ്റ്), ഡോ. രാധാകൃഷ്ണന് (സി.ഐ.സി.ടി, കയര്‍ ബോര്‍ഡ്), രഞ്ജിത് കുമാര്‍ (സി.സി.ആര്.ഐ), സിബി ജോയ് (എന്‍.സി.ആര്.എം.ഐ) ടി.വി. സൗമ്യ (ടെക്നിക്കല്‍ ഓഫിസര്‍ എന്‍.സി.ആര്.എം.ഐ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.