കൊച്ചി: സി.സി.ടി.വി പരിശോധനയിൽ കണ്ടെത്തിയ രൂപസാദൃശ്യത്തിെൻറ പേരിൽ മോഷണക്കേസി ൽ പ്രതി ചേർത്ത് ജയിലിലടച്ച സംഭവത്തിൽ നഷ്ടപരിഹാരവും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രവാസിയും കുടുംബവും നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം േതടി.
2018 ജൂലൈ അഞ്ചിന് പെരളശ്ശേരിയിലെ വീട്ടമ്മയുടെ അഞ്ചരപ്പവെൻറ സ്വർണമാല പട്ടാപ്പകൽ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തലശ്ശേരി സ്വേദശി വി. െക. താജുദ്ദീനും ഭാര്യയും മക്കളുമാണ് കോടതിയെ സമീപിച്ചത്. സർക്കാർ, ഡി.ജി.പി, സംഭവ സമയത്ത് ചക്കരക്കൽ എസ്.െഎ ആയിരുന്ന പി. ബിജു, എ.എസ്.െഎ യോഗേഷ്, ടി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.