Posted On
date_range Updated On
date_range കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി മരിച്ചനിലയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി മരിച്ചനിലയിൽ. 30 വയസുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. രാവിലെ അഞ്ച് മണിക്ക് സെൽ പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു പേരാണ് മരിച്ച അന്തേവാസി താമസിച്ചിരുന്ന സെല്ലിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഏഴരയോടെ യുവതി സഹ അന്തേവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇരുമ്പ് കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് മറ്റ് രണ്ടു പേരെ വേറെ സെല്ലിലേക്ക് മാറ്റി.
ജനുവരി അവസാന ആഴ്ചയിലാണ് കണ്ണൂരിൽ നിന്നും യുവതിയെ കുതിരവട്ടത്തെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിക്ക് മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് തലശ്ശേരിയിലെ ഹോം കെയറിൽ നിന്ന് മാറ്റിയത്.
അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.