സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ഐ.എന്‍.എല്‍ പുറത്തായി

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കമ്മിറ്റി പുന:സംഘടനയില്‍ നിന്നും ഐ.എന്‍.എല്‍ പുറത്തായി. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

ഇത്തവണ ഘടക കക്ഷിയായ ഐ.എൻ.എല്ലിന് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാന്‍ എൽ.ഡി.എഫ് തയാറായിട്ടില്ല. 2006 മുതല്‍ തുടര്‍ച്ചയായി ഐ.എൻ.എല്ലിന് ഹജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിയിഞ്ചറയായിരുന്നു മുന്‍ കമ്മിറ്റിയില്‍ ഐ.എൻ.എല്‍ പ്രതിനിധി. എന്നാൽ ഇത്തവണ ഐ.എൻ.എല്ലിൽ നിന്ന് ആരേയും പരിഗണിച്ചിട്ടില്ല. അടുത്തിടെ സംസ്ഥാനത്ത് ഐ.എൻ.എല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസം കാലാവധി പൂര്‍ത്തിയായ കമ്മിറ്റിയുടെ ചെയര്‍മാനും എ.പി സുന്നി വിഭാഗത്തിന്‍റെ ഐ.എൻ.എൽ പ്രതിനിധിയുമായ സി. മുഹമ്മദ് ഫൈസി തന്നെ വീണ്ടും ചെയര്‍മാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് ചെയർമാനെ തെരഞ്ഞടുക്കും. ഇടത് സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിച്ച കെ.പി സുലൈമാന്‍ ഹാജി പുനഃസംഘടനയില്‍ കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Tags:    
News Summary - INL expelled from State Hajj Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.