എന്തിനാണ് ഇടതുപക്ഷത്തിന്‍റെ പ്രവർത്തകർക്കും അനുഭാവികൾക്കും കൂടുതൽ പണികൊടുക്കുന്നത്? -സജി ചെറിയാനെതിരെ നാഷണൽ ലീഗ്

കോഴിക്കോട്: വർഗീയ പരാമർശങ്ങളിൽ മന്ത്രി സജി ചെറിയാനെതിരെ നാഷണൽ ലീഗ്. സമൂഹത്തിൽ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്ന പരാമർശങ്ങളിൽനിന്ന് രാഷ്ട്രീയ നേതാക്കള്‍ പിന്മാറണമെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബ് പറഞ്ഞു.

ഇടതുപക്ഷം വർഗീയമായി സംസാരിക്കുന്നു എന്നൊന്നുമില്ല. ചില പരാമർശങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. നേതാക്കള്‍ അത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണം. പിന്നീട് തിരുത്തപ്പെടുന്ന രീതിയിലേക്ക് പ്രസ്താവനകൾ വളച്ചൊടിക്കാനുള്ള സഹാചര്യം ഉണ്ടാകരുത് -അദ്ദേഹം പറഞ്ഞു.

ജില്ലകളിലെ ജയിച്ചുവരുന്നവരുടെ പേരുകൾ ഒന്നിന്‍റെയും അടയാളങ്ങളോ ഏതെങ്കിലും രീതിയിലേക്ക് പോകുന്നു എന്നതിന്‍റെ സൂചനകളൊന്നുമല്ല. അത് സ്വാഭാവികമാണ്. ഓരോ ജില്ലയിലും കൂടുതൽ ആളുകൾ ഏതാണോ ആ രീതിയിലായിരിക്കും ജയിക്കുന്നവർ. അദ്ദേഹം അങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പിറ്റേ ദിവസം പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ ആ രീതിയിലാണ് വായിക്കപ്പെട്ടത് -അബ്ദുൽ വഹാബ് പറഞ്ഞു.

ഇടുപക്ഷത്തിന് വിധേയപ്പെട്ടും പേടിച്ചിട്ടുമല്ല നിൽക്കുന്നത്. എന്തിനാണ് ഇടതുപക്ഷത്തിന്‍റെ പ്രവർത്തകർക്കും അനുഭാവികൾക്കും കൂടുതൽ പണികൊടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - INL against saji cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.