പി.എം ശ്രീയിൽ സർക്കാറിനെതിരെ ഐ.എൻ.എൽ; ‘നിയമവഴി തേടിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു’

കോഴിക്കോട്: വിവാദമായ പി.എം ശ്രീ ഫണ്ട് വിഷയത്തിൽ ഇടത് സർക്കാറിനെതിരെ വിമർശിച്ച് ഘടകകക്ഷി ഐ.എൻ.എൽ. പി.എം ശ്രീ വിഷയത്തിൽ നേരത്തെ തന്നെ നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നുവെങ്കിൽ ധാരണപത്രത്തിൽ ഒപ്പിട്ടതിന്റെ പേരിലുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഐ.എൻ.എൽ പറഞ്ഞു.

2022ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന കെണി മനസ്സിലാക്കിയാണ് സംസ്ഥാന സർക്കാർ ധാരണപത്രത്തിൽ ഇതുവരെ ഒപ്പിടാതിരുന്നത്. ഈ വിഷയത്തിൽ തമിഴ്നാടും പശ്ചിമബംഗാളും മോദി സർക്കാറിനെതിരെ കേരളത്തോടൊപ്പമുണ്ട്.

ഹിന്ദുത്വ അജണ്ട അടിച്ചേൽപിക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിബന്ധനകളെ സുപ്രീംകോടതിയെ സമീപിച്ചാണ് തമിഴ്നാട് സർക്കാർ നേരിട്ടത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് 480 കോടി നേടിയെടുക്കാൻ തമിഴ്നാട് സർക്കാറിന് സാധിച്ചത് ഈ നിയമ പോരാട്ടത്തിലൂടെയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - INL against LDF Govt in PM Shri Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.