Posted On
date_range Updated On
date_range തുടയിലെ ചതവിൽനിന്നുള്ള പഴുപ്പ് ശ്വാസകോശത്തിലേക്ക് പകർന്ന് യുവാവ് മരിച്ചു
കുന്നംകുളം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചെറുവത്താനി പൊന്നുപറമ്പിൽ രഘുവിെൻറ മകൻ ജിഷ്ണുവാണ് (25) മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. കാലിെൻറ തുടയിലായി ആഴത്തിലുള്ള ചതവ് ഉള്ളതായും ഇതിൽനിന്നുള്ള പഴുപ്പ് ശ്വാസകോശത്തിലേക്ക് പകർന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനക്കും ഇൻക്വസ്റ്റിനും ശേഷം പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: പരേതയായ ശ്രീമതി. സഹോദരി: പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.