Posted On
date_range Updated On
date_range റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം: കൂരാച്ചുണ്ട് സ്വദേശിയായ ആൺ സുഹൃത്ത് കസ്റ്റഡിയിൽ
കോഴിക്കോട്: കൂരാച്ചുണ്ടിൽ വെച്ച് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. കൂരാച്ചുണ്ട് സ്വദേശിയാണ് കസ്റ്റഡിയിലായത്.
ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. കൈയിൽ മുറിവേറ്റപാടുമുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. യുവതി മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസിനോട് സംഭവം സംബന്ധിച്ച് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.