തിരുവനന്തപുരം: ‘മുഖ്യമന്ത്രി ആര്’ എന്ന ചർച്ചയടക്കം കോൺഗ്രസിലെ ഉൾപ്പോരിന്‍റെ മുറിവുകളിൽ മുളകു തേച്ച് ഭരണപക്ഷം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് ഭരണപക്ഷം അണിനിരന്നത്. അതേസമയം ഇക്കാര്യങ്ങളിൽ പ്രതിപക്ഷത്തുനിന്ന് കാര്യമായ പ്രതിരോധവുമുണ്ടായില്ല.
കഴിഞ്ഞദിവസം നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലെ കാര്യങ്ങൾ പരാമർശിച്ചായിരുന്നു എൻ.കെ. അക്ബറിന്‍റെ പ്രസംഗം. ‘കെ.പി.സി.സി പ്രസിഡന്‍റ് മാറണമെന്ന് ഒരു വിഭാഗം, സതീശൻ മാറണമെന്ന് മറ്റൊരു കൂട്ടർ, ഇവർ രണ്ടുപേരും മാറിയില്ലെങ്കിൽ താൻ മാറുമെന്ന് ദീപ ദാസ് മുൻഷിയും. ഇതാണ് ഇപ്പോൾ സ്ഥിതി. സമുദായ സംഘടനകളുടെ പിന്തുണയാണ് തന്‍റെ ബലമെന്നാണ് ചെന്നിത്തല കരുതുന്നത്. ഒരു സംഘടനയുടെയും പിന്തുണയില്ലാത്തതാണ് തന്‍റെ കരുത്തെന്ന് സതീശനും. ഇവർ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്’- അക്ബർ പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ എ.പി. അനിൽകുമാറടക്കം രൂക്ഷമായ വിമർശനമാണ് സതീശനെതിരെ നടത്തിയതെന്നും സംസാരിക്കാനുള്ള മതിയായ സമയം പോലും പ്രതിപക്ഷ നേതാവിന് ലഭിച്ചില്ലെന്നും പറഞ്ഞ പി.വി. ശ്രീനിജൻ, ഇതിന്‍റെ ബാക്കിപത്രമാണ് നിയമസഭയിൽ അദ്ദേഹം സ്പീക്കറോടും ഭരണപക്ഷത്തോടും കാട്ടിയതെന്നും പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.