കോഴിക്കോട്​ നിന്ന്​ ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ ആഭ്യന്തര സർവിസുകൾ പുനരാരംഭിക്കുന്നു. ജൂലൈ രണ്ട്​ മുതലാണ്​ മുംബൈ, ​ൈഹദരാബാദ്​, ചെന്നൈ സെക്​ടറുകളിൽ സർവിസ്​ നടത്തുന്നത്​. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സർവിസ്​.

രാവിലെ 10.55ന്​ മുംബൈയിൽനിന്നു പുറപ്പെടുന്ന വിമാനം 12.40ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 1.10ന്​ പുറപ്പെട്ട്​ 2.50ന്​ മുംബൈയിലെത്തും. ​ൈഹദരാബാദിൽനിന്ന്​ വൈകീട്ട്​ 6.20ന്​ പുറപ്പെട്ട്​ രാത്രി 8.45നാണ്​ കരിപ്പൂരിലെത്തുക. 9.05ന്​ മടങ്ങുന്ന വിമാനം രാത്രി 11.30ന്​ ഹൈദരാബാദി​ൽ തിരിച്ചെത്തും.

ചെന്നൈയിൽനിന്ന്​ രാവിലെ 6.25നാണ്​ സർവിസ്​. 8.15ന്​ ഇവിടെ എത്തുന്ന വിമാനം 8.30ന്​ മടങ്ങി 10.20ന്​ ചെന്നൈയിലെത്തും. മുംബൈയിലേക്ക്​ 180 പേർക്ക്​ സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ​ൈഹദരാബാദ്​ സെക്​ടറിൽ 76 പേർക്ക്​ സഞ്ചരിക്കാവുന്ന എ.ടി.ആർ വിമാനവുമാണ്​ ഉപയോഗിക്കുക. 

Tags:    
News Summary - Indigo resumes domestic services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.