Posted On
date_range Updated On
date_range തദ്ദേശീയ ദിനാചരണം: മിന്നുമണിയെ ആദരിക്കും
തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ (ആദിവാസി ദിനം) ആഗസ്റ്റ് ഒമ്പത് വിവിധ പരിപാടികളോടെ ആചരിക്കും. പകൽ 12.30 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്യും.
തദ്ദേശീയ വനിതയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം തേടിയ വയനാട്ടിലെ മിന്നുമണിയെ സംസ്ഥാന സർക്കാർ ആദരിക്കും. ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി മാരായ വി. ശിവൻ കുട്ടി, വി. അബ്ദുറഹ്മാൻ, ജി. ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.