representative image
Posted On
date_range Updated On
date_range കേരള തീരത്തുകൂടി ശ്രീലങ്കക്കാർ പാകിസ്താനിൽ പോകുന്നതായി സൂചന; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ആറ്റിങ്ങൽ: ശ്രീലങ്കയിൽനിന്നുള്ളവർ കേരള തീരത്തുകൂടി പാകിസ്താനിലേക്ക് പോയി മടങ്ങുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടി. ശ്രീലങ്കൻ തമിഴ് സംസാരിക്കുന്ന ആളുകളെയോ അവർ സഞ്ചരിക്കുന്ന ബോട്ടുകളോ മത്സ്യബന്ധനത്തിനിടയിൽ കടലിലോ തീരമേഖലയിലോ കണ്ടാൽ വിവരം കോസ്റ്റൽ പൊലീസിനെ അറിയിക്കണമെന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് അറിയിച്ചു.
ശ്രീലങ്കയിൽനിന്ന് ജനം കടൽമാർഗം തമിഴ്നാട് തീരത്തെത്തിയ ശേഷമാണ് കരമാർഗം കേരളതീരത്ത് വരുന്നത്. ഇവിടെനിന്ന് മത്സ്യബന്ധന യാനങ്ങളിൽ പാകിസ്താനിലേക്ക് പോയി മടങ്ങുന്നതായാണ് സൂചന. ഇൻറലിജൻസ് വിഭാഗത്തിെൻറ അറിയിപ്പിനെതുടർന്നാണ് മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ പൊലീസ് വിവരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.