ബന്ധുക്കൾ കാത്തിരുന്നു; എത്തിയത്​ വൈദിക​െൻറ മരണവാർത്ത

കുട്ടനാട്​: 48 മണിക്കൂറത്തെ കാത്തിരിപ്പിനുശേഷം വൈദിക​​​െൻറ മരണവാർത്ത എത്തിയപ്പോൾ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ വീട്ടിൽ ദുഃഖം അണപൊട്ടി. വ്യാഴാഴ്ചയാണ് ഫാ. മാർട്ടിനെ താമസസ്ഥലത്തുനിന്ന്​ കാണാതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എഡിൻബറോ രൂപതയിലെ ക്രിസ്​റ്റോർഫിൻ ഇടവകയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നുമില്ലാതായത്. 

പിഎച്ച്​.ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികനെ ദിവ്യബലിയർപ്പിക്കാൻ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈദികൻ താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ബോർഡ്​ അംഗവുമായ തങ്കച്ചൻ വാഴച്ചിറ പറഞ്ഞു. ഇതിനുശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികൻ സഹോദരിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തനിക്ക്​ പനിയാണെന്നാണ്​ പറഞ്ഞിരുന്നത്​. തങ്കച്ചൻ ബുധനാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്ത്യൻ സമയം ഉച്ചക്ക്​ രണ്ടോടെ തിരികെ വിളിച്ചെങ്കിലും കോടതിക്കുള്ളിലായിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അങ്ങോട്ട്​ വിളിച്ചപ്പോൾ ആദ്യം ഫോൺ ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അൽപസമയം കഴിഞ്ഞ്​ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച്​ഒാഫാണെന്ന സന്ദേശമാണ് ലഭിച്ചത്. 

വ്യാഴാഴ്ച വൈകീട്ട്​ പുളിങ്കുന്ന് സി.എം.ഐ ആശ്രമത്തിലെ പ്രിയോറച്ചൻ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിച്ചു. സ്​കോട്ട്​ലൻഡിൽനിന്ന്​ ബിഷപ് സി.എം.ഐ പ്രൊവിൻഷ്യലെയും തുടർന്ന് പുളിങ്കുന്ന് ആശ്രമ അധികാരികളെയും വിവരം അറിയിക്കുകയായിരുന്നു. വൈദികൻ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. പാസ്‌പോർട്ടും ലാപ്​‌ടോപ്പും മുറിയിൽ തന്നെയുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി മുറി പരിശോധിച്ചു. 2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചശേഷം ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്‌കോട്ട്​ലൻഡിലേക്ക്​ പോയത്. അടുത്തമാസം നാട്ടിലേക്ക് വരുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച വിളിച്ചപ്പോൾ പള്ളിയുടെ പണികൾ തീരാനുണ്ടെന്നും ഡിസംബറിലേ വരൂവെന്നും അറിയിച്ചിരുന്നതായി സഹോദരൻ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്​ ബന്ധുക്കൾ കരുതുന്നത്​.


 

Tags:    
News Summary - Indian Priest From Kerala Found Dead In Edinburgh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.