Posted On
date_range Updated On
date_range ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്; പി.ടി ഉഷയെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എം.പിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി ചെയ്യാൻ സാധിക്കും.
ഒളിമ്പിക്സ് മേളയിൽ രാജ്യത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ പി.ടി ഉഷയുടെ സ്ഥാനലബ്ദി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലക്ക് പുത്തൻ ഉണർവാകുന്നതാവും ഈ തീരുമാനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.