Posted On
date_range Updated On
date_range ഇരുത്തി ഭക്ഷണം നൽകി; തൃശൂരിൽ ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു
തൃശൂർ: കുടുംബത്തിന് ഇരുത്തി ഭക്ഷണം നൽകിയതിന് തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു. കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കോവിഡ് മാർഗനിർദേശ ലംഘനം ശ്രദ്ധയിൽ പെട്ടത്.
ഇതോടെയാണ് കോഫി ഹൗസ് സീൽ ചെയ്തത്. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന്ന് കോഫി ഹൗസ് അധികൃതർ ആരോപിച്ചു.
കോവിഡ് ബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഭക്ഷണശാലകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കാത്തത്. ഭക്ഷണം പാഴ്സലാക്കി നൽകാൻ മാത്രമാണ് ഇപ്പോൾ അനുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.