കിട്ടാക്കടത്തിന്​ വക മാറ്റുന്നത്​ കുറച്ചു; ബാങ്കുകൾ ലാഭത്തിലേക്ക്

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ന​ഷ്​​ട​ത്തി​ൽ​നി​ന്ന്​ ക​ര ക​യ​റു​ന്നു. 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ ദ്യ പാ​ദ (ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ) ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ചി​ല ബാ​ങ്കു​ക​ൾ അ​റ്റാ​ദാ​യം നേ​രി​യ തോ​തി​ൽ ഉ​യ​ർ​ത്തു​ക​യും മ​റ്റ്​ ചി​ല​ത്​ ന​ഷ്​​ട​ത്തി​​​െൻറ തോ​ത്​ കു​റ​ക്കു​ക​യും ചി​ല​ത്​ ന​ഷ്​​ട​ത്തി​ൽ​നി​ന്ന്​ ലാ​ഭ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്​​തു. റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ തി​രു​ത്ത​ൽ ന​ട​പ​ടി (പ്രോം​പ്​​റ്റ്​ ക​റ​ക്​​ടീ​വ്​ ആ​ക്​​ഷ​ൻ) ആ​ണ്​ ഇ​തി​ന്​ വ​ഴി​വെ​ച്ച​തെ​ന്ന്​ അ​വ​കാ​ശ​വാ​ദം ഉ​ണ്ടെ​ങ്കി​ലും കി​ട്ടാ​ക്ക​ടം നി​ക​ത്താ​ൻ ലാ​ഭ​ത്തി​ൽ​നി​ന്ന്​ വി​ഹി​തം മാ​റ്റു​ന്ന​തി​ൽ വ​രു​ത്തി​യ കു​റ​വാ​ണ്​ ബാ​ങ്കു​ക​ൾ​ക്ക്​ സ​ഹാ​യ​ക​മാ​യ​ത്​ എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തി​നോ​ടൊ​പ്പം ബാ​ങ്കു​ക​ൾ കി​ട്ടാ​ക്ക​ടം പി​രി​ക്കു​ന്ന​ത്​ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

പൊ​തു​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ എ​സ്.​ബി.​ഐ ആ​ദ്യ​ത്തെ മൂ​ന്ന്​ മാ​സ ലാ​ഭ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഉ​യ​ർ​ച്ച കൈ​വ​രി​ച്ചു. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ 354.31 കോ​ടി രൂ​പ​യാ​യി​രു​ന്ന ലാ​ഭം ഇ​ത്ത​വ​ണ അ​ഞ്ച്​ ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 371.90 കോ​ടി​യാ​യി. പി​ന്നി​ട്ട സാ​മ്പ​ത്തി​ക വ​ർ​ഷം 393.2​ കോ​ടി ന​ഷ്​​ടം കാ​ണി​ച്ച ഓ​റി​യ​ൻ​റ​ൽ ബാ​ങ്ക്​ ഓ​ഫ്​ കോ​േ​മ​ഴ്​​സ്​ 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്ത​ി​​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ 112.7 കോ​ടി രൂ​പ അ​റ്റാ​ദാ​യം രേ​ഖ​പ്പെ​ടു​ത്തി. ക​ന​റാ ബാ​ങ്കി​​​െൻറ അ​റ്റാ​ദാ​യം 17 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 329.07 കോ​ടി രൂ​പ​യാ​യി.

യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ 105 കോ​ടി​യാ​ണ്​ അ​റ്റാ​ദാ​യം. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ ബാ​ങ്ക്​ 388.68 കോ​ടി രൂ​പ ന​ഷ്​​ട​ത്തി​ലാ​യി​രു​ന്നു. ദേ​ന, വി​ജ​യ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ​യു​ടെ ആ​ദ്യ​പാ​ദ അ​റ്റാ​ദാ​യ​ത്തി​ൽ 34 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​ത്തി​ലെ 528 കോ​ടി​യെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ 710 കോ​ടി​യാ​ണ്​ അ​റ്റാ​ദാ​യം. വ​ൻ വാ​യ്​​പ കും​ഭ​കോ​ണ​ത്തി​ൽ ഉ​ല​ഞ്ഞ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ന​ഷ്​​ട​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റി. മു​ൻ വ​ർ​ഷ​ത്തെ 940 കോ​ടി​യു​ടെ ആ​ദ്യ പാ​ദ ന​ഷ്​​ടം മ​റി​ക​ട​ന്ന്​ 1,018.63 കോ​ടി രൂ​പ​യാ​ണ്​ ജൂ​ണി​ൽ അ​വ​സാ​നി​ച്ച മൂ​ന്ന്​ മാ​സ​ങ്ങ​ളി​ൽ ബാ​ങ്കി​​​െൻറ ലാ​ഭം.

ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ അ​റ്റാ​ദാ​യ​ത്തി​ൽ 156 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ നേ​ടി​യ 95 കോ​ടി​യെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ 243 കോ​ടി​യാ​ണ്​ ലാ​ഭം. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ മൂ​ന്ന്​ മാ​സ​ത്തി​ൽ 1,944.37 കോ​ടി​യും അ​വ​സാ​ന മൂ​ന്ന്​ മാ​സം 3,834.07 കോ​ടി​യും ന​ഷ്​​ട​ത്തി​ലാ​യി​രു​ന്ന അ​ല​ഹാ​ബാ​ദ്​ ബാ​ങ്ക്​ 128 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി ക​ര​ക​യ​റി. പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ ബാ​ങ്ക്​ ഓ​ഫ്​ മ​ഹാ​രാ​ഷ്​​ട്ര​യും ലാ​ഭ​ത്തി​ലെ​ത്തി. 1,108 കോ​ടി രൂ​പ ന​ഷ്​​ട​മു​ണ്ടാ​ക്കി​യ സ്ഥാ​ന​ത്തു​നി​ന്നാ​ണ്​ ഇ​ത്ത​വ​ണ 89 കോ​ടി ലാ​ഭം നേ​ടി​യ​ത്. യു​ൈ​ന​റ്റ​ഡ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ മു​ൻ​വ​ർ​ഷ​ത്തെ 388.68 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം അ​തി​ജീ​വി​ച്ച്​ 105 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി.

അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്​​ ബാ​ങ്ക്​ ന​ഷ്​​ട​ത്തി​ൽ തു​ട​രു​ക​യാ​ണ്. 342.08 കോ​ടി​യാ​ണ്​ ആ​ദ്യ​പാ​ദ ന​ഷ്​​ടം. എ​ന്നാ​ൽ, ന​ഷ്​​ട​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടെ​ന്ന്​ ബാ​ങ്ക്​ അ​വ​കാ​ശ​പ്പെ​ട്ടു. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​​െൻറ ആ​ദ്യ പാ​ദ​ത്തി​ൽ 1,281.77 കോ​ടി രൂ​പ ന​ഷ്​​ട​ത്തി​ലാ​യി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​നും ഇ​ത്ത​വ​ണ ന​ഷ്​​ട​ത്തി​ൽ കു​റ​വു​ണ്ട്​ -980.46. സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ബ​ന്ധ​ൻ ബാ​ങ്കി​​​െൻറ ലാ​ഭം 45.55 ശ​ത​മാ​ന​മു​യ​ർ​ന്ന​പ്പോ​ൾ ഐ.​ഡി.​എ​ഫ്.​സി ഫ​സ്​​റ്റ്​ ബാ​ങ്ക്​ 617.35 ​ േകാ​ടി ന​ഷ്​​ട​ത്തി​ലാ​യി. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ബാ​ങ്ക്​ 181 കോ​ടി രൂ​പ ലാ​ഭ​ത്തി​ലാ​യി​രു​ന്നു.
Tags:    
News Summary - indian banks-gain profit-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.