സ്വാതന്ത്ര്യദിനം: വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി, സന്ദർശകർക്ക് പ്രവേശന വിലക്ക്; യാത്രക്കാർ നേരത്തേ എത്തണമെന്ന് നിർദേശം

നെടുമ്പാശ്ശേരി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം വിലക്കി.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) നിർദേശപ്രകാരം വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.

പതിവ്​ സുരക്ഷാ പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പും (ലാഡർ പോയന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Independence Day: Security tightened at airport, entry prohibited for visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.