പീരുമേട്: കടയിൽകയറി യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടുപേരെ ഔദ്യോഗിക സ്ഥാനത്തുനിന്ന് പുറത്താക്കി. പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഷാജി പുല്ലാട്, വൈസ് പ്രസിഡന്റ് കെ.എൻ. രാമദാസ് എന്നിവരെയാണ് ഔദ്യോഗിക സ്ഥാനത്തുനിന്ന് ജില്ല കോൺഗ്രസ് നേതൃത്വം പുറത്താക്കിയത്.
മുൻ പ്രസിഡന്റ് കെ.എം ഷാജഹാന് ചുമതല നൽകി. കഴിഞ്ഞദിവസമാണ് പെരുവന്താനത്തിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീ പെരുവന്താനം പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.