Posted On
date_range Updated On
date_range മാധ്യമപ്രവർത്തകയോട് അപമര്യാദ; സി.പി.എം കൗൺസിലർക്കെതിരെ കേസ്
പന്തളം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കൗൺസിലർക്കെതിരെ കേസ്. പന്തളം നഗരസഭ 17ാം വാർഡ് കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ ജി. രാജേഷ് കുമാറിനെതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്. മലയാള മനോരമ പത്തനംതിട്ട യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ ശ്രീദേവി നമ്പ്യാരോടാണ് മോശമായി പെരുമാറിയത്.
നവംബർ ഒന്നിന് രാജേഷ് കുമാർ ഓടിച്ച ബൈക്കിടിച്ച് ശ്രീദേവിയുടെ മകൻ ആറാം ക്ലാസ് വിദ്യാർഥിയായ കാളിദാസന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. അപകട സ്ഥലത്തും ആശുപത്രിയിലുമാണ് കൗൺസിലർ മോശമായി സംസാരിച്ചത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.