വർധിപ്പിച്ച കെട്ടിടനികുതിയും പെര്‍മിറ്റ് ഫീസും തൃക്കരിപ്പൂരിൽ ഈടാക്കില്ല

തൃക്കരിപ്പൂർ: സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ കെട്ടിടനികുതിയും പെര്‍മിറ്റ് അപേക്ഷാ ഫീസുകളും വേണ്ടെന്ന് വെക്കാന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പ്രമേയം. ഇതിനായി സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാൻ ഭരണസമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഫായിസ് ബീരിച്ചേരിയും എം.രജീഷ് ബാബുവും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് പ്രമേയം ഭരണ സമതി അംഗീകരിച്ചത്.

വീട് നിർമാണ പെർമിറ്റ്: 555 രൂപയുടെ സ്ഥാനത്ത് 8500 രൂപ

ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.  പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടിയോളം) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപയുടെ സ്ഥാനത്ത് 8500 രൂപയായാണ് സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. മുനിസിപ്പാലിറ്റിയിൽ 555 രൂപയിൽ നിന്നു 11,500 രൂപയായും കോർപറേഷനിൽ 800 രൂപയിൽ നിന്നു 16,000 രൂപയായായുമാണ് കൂട്ടിയത്.

250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടിന് പഞ്ചായത്തിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും മുനിസിപ്പാലിറ്റിയിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും കോർപറേഷനിൽ 2550 രൂപയിൽ നിന്ന് 38,500 രൂപയുമായും കൂട്ടി.

സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ: 

പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീട് നിർമിക്കുമ്പോൾ:

പഴയ നിരക്ക്:

അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ് :555 രൂപ) = അപേക്ഷകൻ ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക്:

അപേക്ഷാ ഫീസ് :1000 രൂപ+ പെർമിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ

250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടിന്:

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെർമിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.

മുനിസിപ്പാലിറ്റിയിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.

പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

കോർപറേഷനിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:

പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.

പുതുക്കിയ നിരക്ക് - അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:

പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550

പുതുക്കിയ നിരക്ക് :അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.

വലിയ വീടുകൾക്ക് 600 രൂ​പ വ​രെ​ നികുതി കൂടും

ചെ​റി​യ വീ​ടു​ക​ൾ​ക്ക് വ​ർ​ഷം ശ​രാ​ശ​രി 150 രൂ​പ മു​ത​ലും വ​ലി​യ വീ​ടു​ക​ൾ​ക്ക് 600 രൂ​പ വ​രെ​യും നികുതി വ​ർ​ധ​ന​വാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വീ​ടു​ക​ൾ​ക്ക് ച​തു​ര​ശ്ര മീ​റ്റ​റി​ന് 2 രൂ​പ വീ​തം നി​കു​തി കൂ​ടും. ആ​ശു​പ​ത്രി​ക​ളു​ടെ നി​കു​തി ഇ​ര​ട്ടി​യാ​ക്കി​യും വ​ർ​ധി​പ്പി​ച്ചു. ക​ട​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​കു​തി​യി​ലും വ​ൻ വ‍ർ​ധ​ന​വാ​ണ്.

300 ച​തു​ര​ശ്ര മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള​തും താ​ഴെ​യു​ള്ള​തും എ​ന്ന് ര​ണ്ടാ​ക്കി തി​രി​ച്ചാ​ണ് വീ​ടു​ക​ൾ​ക്ക് നി​കു​തി കൂ​ട്ടി​യ​ത്. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, കോ‍ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ശ​രാ​ശ​രി ര​ണ്ട് രൂ​പ​യാ​ണ് ച​തു​ര​ശ്ര മീ​റ്റ​റി​ന് വീ​ടു​ക​ൾ​ക്ക് നി​കു​തി കൂ​ട്ടി​യ​ത്. പ‌‌​ഞ്ചാ​യ​ത്തു​ക​ളി​ൽ ച​തു​ര​ശ്ര​മീ​റ്റി​നു​ള്ള നി​കു​തി എ​ട്ടു​രൂ​പ​യി​ൽ നി​ന്നും പ​ത്താ​യി വ​ർ​ധി​പ്പി​ച്ചു. കോ​ർ​പ്പ​റേ​ഷ​നി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും ചെ​റി​യ വീ​ടു​ക​ൾ​ക്ക് ച​തു​ര​ശ്ര മീ​റ്റ​റി​ന് ര​ണ്ട് രൂ​പ​യും വ​ലി​യ വീ​ടു​ക​ൾ​ക്ക് നാ​ല് രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. ശ​രാ​ശ​രി 160 രൂ​പ മു​ത​ൽ നി​കു​തി വ‍ർ​ധ​ന ഉ​ണ്ടാ​കും. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹോ​ട്ട​ൽ, ലോ​ഡ്ജ് എ​ന്നി​വ​യു​ടെ നി​ര​ക്ക് 60 രൂ​പ​യി​ൽ നി​ന്ന് 70 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള മാ​ളു​ക​ൾ​ക്ക് 120 രൂ​പ​യി​ൽ നി​ന്ന് 170 രൂ​പ​യാ​ണ് നി​കു​ത വ​ർ​ധ​ന.

ചെ​റി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ച​തു​ര​ശ്ര മീ​റ്റ​റി​ന് അ​ഞ്ച് രൂ​പ വീ​തം വ​ർ​ധി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളു​ടെ നി​കു​തി​യി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ട് രൂ​പ​യാ​യി​രു​ന്നു പ​ഴ​യ നി​ര​ക്ക്. 30 ആ​ണ് പു​തി​യ നി​കു​തി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന 20ൽ ​നി​ന്ന് 40 രൂ​പ​യാ​യാ​ണ് വ​ർ​ധ​ന. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 35 രൂ​പ​യാ​ണ് നി​ര​ക്ക്. മൊ​ബൈ​ൽ ട​വ​ർ നി​കു​തി ച​തു​ര​ശ്ര മീ​റ്റ​റി​ന് 500 ൽ ​നി​ന്നും 800 ആ​ക്കി. റി​സോ​ർ​ട്ടു​ക​ളു​ടെ നി​കു​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 90 ൽ ​നി​ന്നും 95 ആ​യി കൂ​ട്ടി. കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ ഇ​ത് 90 ൽ ​നി​ന്നും 100 ആ​ക്കി.

Tags:    
News Summary - Increased building tax and permit fee will not be levied in Thrikaripur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.