ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
കൊച്ചി: സിനിമ നിർമാതാക്കളായ ആൻറണി പെരുമ്പാവൂർ, ആേൻറാ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ ആദായ നികുതി െറയ്ഡ്. മൂന്ന് പേരുടെയും നിർമാണത്തിൽ പൂർത്തിയായ ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസായതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൊച്ചി ആദായ നികുതി വകുപ്പിെൻറ കീഴിെല ടി.ഡി.എസ് വിഭാഗമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നിർമാതാക്കളുടെ ഓഫിസിൽ പരിശോധന ആരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിയറ്ററുകൾ അടച്ചതിന് പിന്നാലെ മൂന്ന് നിർമാതാക്കളുടെയും നിരവധി ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസായിരുന്നു. ഈ ചിത്രങ്ങളിൽ ചിലതെങ്കിലും 100 കോടി രൂപക്ക് മുകളിലാണ് വിറ്റുപോയതെന്ന പ്രചാരണമുണ്ടായിരുന്നു. ഒ.ടി.ടി ഇടപാടുകളിലെ സാമ്പത്തികസ്രോതസ്സ് നിയമപരമാണോ, ടി.ഡി.എസ് അടച്ചിട്ടുണ്ടോ, നിർമാതാക്കളുടെ സാമ്പത്തികസ്രോതസ്സ് തുടങ്ങിയവയാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.