മോഹൻലാൽ
നടൻ മോഹൻലാലിന്റെ പേരിനൊപ്പമുള്ള ലഫ്. കേണൽ, ഡോക്ടർ പദവി നീക്കി; വാഹന രേഖകളിൽ ഇനി പേര് മാത്രം
കൊച്ചി: സൂപ്പർ താരം മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണൽ', 'ഡോക്ടർ' എന്നീ പദവികൾ ഒഴിവാക്കി. ആധാർ കാർഡിലെ അതേ പേരുതന്നെ ആർ.സി രേഖകളിലും വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ തിരുത്തൽ.
KL 07 CU 2020 എന്ന ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയത്. വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മോഹൻലാലിന്റെ ഏജന്റ് ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും തമ്മിൽ വ്യത്യാസമുള്ളതിനാൽ സാങ്കേതിക തടസ്സം നേരിട്ടത്. തുടർന്ന് ആർ.സിയിലെ പേര് ആധാറിലുള്ളതുപോലെ പുതുക്കുകയായിരുന്നു.
ഇതുവരെ 'ലഫ്റ്റനന്റ് കേണൽ ഡോ. മോഹൻലാൽ വി.' എന്നായിരുന്നു വാഹന രേഖകളിൽ ഉണ്ടായിരുന്നത്. ഇത് മാറ്റി ഇപ്പോൾ 'വിശ്വനാഥൻ നായർ മോഹൻലാൽ' എന്നാക്കി തിരുത്തി. 2020-ൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.