കോവിഡ്​ ചികിത്സക്ക്​ ആദായ നികുതി ഇളവ്

ന്യൂഡൽഹി: കോവിഡ്​ ചികിത്സക്ക്​ തൊഴിലുടമയോ മറ്റുള്ളവരോ ​ നൽകുന്ന തുകക്ക്​ കേന്ദ്രസർക്കാർ ആദായ നികുതി ഇളവ്​ പ്രഖ്യാപിച്ചു. കോവിഡ്​ ബാധിച്ച്​ മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതർക്ക്​ തൊഴിലുടമയോ മറ്റുള്ളവരോ നൽകുന്ന ധനസഹായത്തിനും നികുതി നൽകേണ്ട​. 10 ലക്ഷം രൂപയാണ്​ ഇതി​ന്‍റെ പരിധി. 2019-2020 സാമ്പത്തിക വർഷവും അതിന്​ ശേഷവും ഇത്​ബാധകമാണ്​.

ആദായനികുതി കുടിശ്ശിക ഒത്തുതീർപ്പാക്കുന്ന 'വിവാദ്​ സെ വിശ്വാസ്​' പദ്ധതി രണ്ടുമാസം കൂടി ദീർഘിപ്പിച്ച്​ആഗസ്​റ്റ്​31വരെയാക്കി. പാൻ-ആധാർ ബന്ധിപ്പിക്കുന്നത്​ നേരത്തെ സെപ്​റ്റംബർ 30വരെ ദീർഘിപ്പിച്ചിരുന്നു. സ്രോതസ്സിൽ നിന്ന്​ നികുതി ഈടാക്കുന്ന(ടി.ഡി.എസ്​)ഫോം 16 സർട്ടിഫിക്കറ്റ്​ സമർപ്പിക്കുന്നത്​ ജുലൈ15ൽ നിന്ന്​ ജുലൈ 31വരെ ദീർഘിപ്പിച്ചിരുന്നു. 

Tags:    
News Summary - Income tax deduction for covid treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.