പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം: വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം : ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചത്. വയറുവേദനയെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പോയപ്പോൾ ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

Tags:    
News Summary - Incident that gave birth to juvenile studies: Veena George ordered an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.