Posted On
date_range Updated On
date_range കൊടി സുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. സിറ്റി പൊലീസ് കമീഷണറാണ് എസ്കോട്ട്പോയ മൂന്ന് സിവിൽ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ മാസം 17നാണ് സംഭവം. തലശ്ശേരി കോടതിയിൽ നിന്ന് കൊണ്ടുവരുന്ന വഴിയാണ് ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ച് മദ്യം കഴിക്കാൻ സൗകര്യമൊരുക്കിയത്. ഇത് സംബന്ധിച്ച് കമീഷണർക്ക് പരാതി ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ആരോപണം ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. നേരത്തെ, കൊടിസുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.